എന്താണ് രക്തസമ്മര്‍ദ്ദം?

ശരീരത്തിലുടനീളം ഹൃദയം രക്തം പമ്പു ചെയ്യുമ്പോള്‍ അത് രക്തധമനികളുടെ പ്രതലങ്ങളില്‍ ഇടിക്കുന്ന ശക്തിയെയാണ് രക്തസമ്മര്‍ദ്ദം എന്ന് വിളിക്കുന്നത്. രണ്ട് രീതിയിലാണ് ഇത് അളക്കുക. ഹൃദയം മിടിക്കുമ്പോള്‍ രക്തധമനികളിലുണ്ടാകുന്ന സമ്മര്‍ദ്ദമാണ് സിസ്റ്റോളിക് പ്രഷര്‍. ഹൃദയം രണ്ട് മിടിപ്പുകള്‍ക്കിടയില്‍ നിശ്ചലമായിരിക്കുമ്പോള്‍ രക്തധമനികളിലുണ്ടാകുന്ന സമ്മര്‍ദ്ദമാണ് ഡയസ്റ്റോളിക് പ്രഷര്‍. രക്തസമ്മര്‍ദ്ദം അളക്കുന്ന യൂണിറ്റ് മില്ലിമീറ്റേഴ്സ് ഓഫ് മെര്‍ക്കുറി (എംഎംഎച്ച് ജി)ആണ്.

ആരോഗ്യമുള്ള ഒരു വ്യക്തിയിലെ സാധാരണ രക്തസമ്മര്‍ദ്ദം എന്നത് 120/80 എംഎംഎച്ച്ജി ആണ്. രക്തസമ്മര്‍ദ്ദം 130/ 80 എംഎംഎച്ച്ജിയോ അതിന് മുകളിലോ സ്ഥിരമായി നിന്നാല്‍ അതിനെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ഹൈപ്പര്‍ ടെന്‍ഷന്‍) എന്ന് വിളിക്കാം. രക്തസമ്മര്‍ദ്ദം 90/60 എംഎംഎച്ച്ജിയ്ക്ക് താഴെ സ്ഥിരമായി രേഖപ്പെടുത്തുന്നുവെങ്കില്‍ അതിനെ സാധാരണയായി താഴ്ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപോ ടെന്‍ഷന്‍ എന്ന് വിശേഷിപ്പിക്കാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നത് ഗൗരവമായ ഒരു ആരോഗ്യപ്രശ്നമാണ്. കാരണം അത് ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാവാം. ഭക്ഷണക്രമീകരണം, വ്യായാമം എന്നിവ പോലുള്ള ജീവിതശൈലീമാറ്റങ്ങള്‍ വഴിയോ മരുന്ന് വഴിയോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രണത്തിലാക്കാം. നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് ആശങ്കകള്‍ ഉണ്ടെങ്കില്‍ അത് ക്രമീകരിക്കാനും നിരീക്ഷിക്കാനും നിങ്ങള്‍ ഒരു ഡോക്ടറെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.

വിവിധ തരം രക്തസമ്മര്‍ദ്ദങ്ങള്‍

പ്രധാനമായും രണ്ട് തരം രക്തസമ്മര്‍ദ്ദങ്ങളാണുള്ളത്: സിസ്റ്റോളിക് പ്രഷറും ഡയസ്റ്റോളിക് പ്രഷറും

പ്രധാനമായും രണ്ട് തരം രക്തസമ്മര്‍ദ്ദങ്ങളാണുള്ളത്: സിസ്റ്റോളിക് പ്രഷറും ഡയസ്റ്റോളിക് പ്രഷറും

സിസ്റ്റോളിക് പ്രഷര്‍

ഒരു വ്യക്തിയുടെ രക്തസമ്മര്‍ദ്ദത്തിലെ ഏറ്റവും ഉയര്‍ന്ന അളവ് കാണിക്കുന്നതാണ് സിസ്റ്റോളിക് പ്രഷര്‍. നിങ്ങളുടെ ഹൃദയം മിടിക്കുമ്പോഴോ ചുരുങ്ങുമ്പോഴോ നിങ്ങളുടെ രക്തധമനിയില്‍ രേഖപ്പെടുത്തുന്ന സമ്മര്‍ദ്ദമാണ് സിസ്റ്റോളിക് പ്രഷര്‍. ആരോഗ്യകരമായ സിസ്റ്റോളിക് പ്രഷര്‍ 120 എംഎംഎച്ച്ജി ആണ്.

ഡയസ്റ്റോളിക് പ്രഷര്‍

ഒരു വ്യക്തിയുടെ രക്തസമ്മര്‍ദ്ദത്തിലെ ഏറ്റവും താഴ്ന്ന അളവ് കാണിക്കുന്നതാണ് ഡയസ്റ്റോളിക് പ്രഷര്‍. ഹൃദയമിടിപ്പുകള്‍ക്ക് ഇടയ്ക്ക് ഹൃദയം വിശ്രമിക്കുമ്പോള്‍ അളക്കുന്ന രക്തസമ്മര്‍ദ്ദമാണിത്. ആരോഗ്യമുള്ള ഒരാളിലെ സാധാരണ ഡയസ്റ്റോളിക് പ്രഷര്‍ എന്നത് 80എംഎംഎച്ച് ജി ആണ്.

There are also different types of hypertension, including primary (essential) hypertension, which has no identifiable cause and is the most common type, and secondary hypertension, which is caused by an underlying health condition such as kidney disease or adrenal gland disorders.

It’s important to monitor your blood pressure regularly and to speak with a healthcare professional if you have concerns or if your readings are consistently high or low.

രക്തസമ്മര്‍ദ്ദം നിരീക്ഷിക്കുന്നത് എന്തിന്?

MeduGo_Images_2_Blood Pressure

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ (ഹൈപര്‍ടെന്‍ഷന്‍) സാധാരണയായി നിശ്ശബ്ദക്കൊലയാളി എന്നാണ് വിളിക്കുന്നത്. കാരണം അത് രോഗലക്ഷ്ണങ്ങളൊന്നും പുറമേയ്ക്ക് കാണിക്കില്ല, അതേ സമയം ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ഗൗരവമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് അത് ഒരു വ്യക്തിയെ നയിക്കുകയും ചെയ്തേക്കാം. കാഴ്ചക്കുറവ്, ലൈംഗിക വൈകല്യം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണമാവാം.

നിങ്ങളുടെ ശരീരത്തിന്‍റെ ഏതെങ്കിലും പ്രശ്നങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറുന്നതിന് മുന്‍പേ അത് കണ്ടെത്താന്‍ നിരന്തരമായി രക്തസമ്മര്‍ദ്ദം നിരീക്ഷിക്കുന്നത് നിങ്ങളെ സഹായിക്കും. രക്തസമ്മര്‍ദ്ദം ക്രമീകരിക്കുന്നതിനായി ഏതെങ്കിലും ജീവിതചര്യയോ മരുന്നോ ഫലപ്രദമാകുന്നുണ്ടോ എന്ന് പരിശോധിക്കാനും ഇത് സഹായിക്കും.

 ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ കുടുംബപാരമ്പര്യം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍,അതുപോലെ അമിത ശരീരഭാരം, വ്യായാമം ഇല്ലാതിരിക്കല്‍, പുകവലി എന്നിവ ഉണ്ടെങ്കില്‍ പതിവായി രക്തസമ്മര്‍ദ്ദം നിരീക്ഷിക്കേണ്ടത് പ്രധാനമാണ്.

നിങ്ങള്‍ രക്തസമ്മര്‍ദ്ദം എത്രത്തോളം പതിവായി പരിശോധിക്കുന്നു എന്ന കാര്യം ഡോക്ടറെ അറിയിക്കേണ്ടത് പ്രധാനമാണ്. അതുപോലെ നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്‍റെ തോത് സംബന്ധിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യേണ്ടതും പ്രധാനമാണ്. അവര്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം ക്രമീകരിക്കാന്‍ സഹായിക്കുന്ന ഒരു വ്യക്തിഗത പദ്ധതി ഉണ്ടാക്കാന്‍ നിങ്ങളെ സഹായിക്കും. രക്തസമ്മര്‍ദ്ദം മറ്റെന്തെങ്കിലും ഗുരുതരമായ രോഗമായി മാറുന്നതിനുള്ള അപകടം കുറയ്ക്കാനും ഡോക്ടര്‍ സഹായിക്കും.

മെഡുഗോ ആപ് ഉപയോഗിച്ച് രക്തസമ്മര്‍ദ്ദം നിരീക്ഷിക്കല്‍

ഒരു പ്രത്യേക സമയഘട്ടത്തിലെ നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്‍റെ സ്വഭാവം എന്തെന്ന് മനസ്സിലാക്കാനും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട എന്തെങ്കിലും സവിശേഷമായ സ്വഭാവരീതികള്‍ അതിനുണ്ടോ എന്നറിയാനും നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്‍റെ അളവുകള്‍ കണ്ടാല്‍ ഡോക്ടര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.

മെഡുഗോ എന്ന സ്മാര്‍ട്ട് ഫോണ്‍ ആപ് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്‍റെ അളവുകള്‍ പരിശോധിക്കാനും ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് ശരീരികസ്ഥിതികള്‍ അളക്കാനും സഹായിക്കുന്നു.

നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിരീക്ഷിക്കാന്‍ മെഡുഗോ ആപ് ആണ് ഉപയോഗിക്കുന്നതെങ്കില്‍, ദിവസേന കൃത്യസമയത്ത് രക്തസമ്മര്‍ദ്ദത്തിന്‍റെ അളവ് നോക്കേണ്ടത് പ്രധാനമാണ്. ഡോക്ടറെ കാണുമ്പോള്‍ രക്തസമ്മര്‍ദ്ദത്തിന്‍റെ വിവരങ്ങള്‍ നല്‍കാന്‍ മെ‍ഡുഗോ ആപ് നിങ്ങളെ സഹായിക്കും. അതുവഴി നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുള്ള വ്യക്തിഗതമായ നിര്‍ദേശങ്ങള്‍ ഡോക്ടര്‍ നിങ്ങള്‍ക്ക് നല്‍കും.

നിങ്ങളുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിയന്ത്രിക്കാനുള്ള സമഗ്രമായ സമീപനത്തിന്‍റെ ഒരു ഭാഗം മാത്രമാണ് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിരീക്ഷിക്കല്‍ എന്നത് എപ്പോഴും ഓര്‍മ്മിക്കണം. ആരോഗ്യകരമായ ഭക്ഷണക്രമം, ദിവസേനയുള്ള വ്യായാമം, മാനസികസമ്മര്‍ദ്ദം നിയന്ത്രിക്കല്‍, പുകവലി ഉപയോഗം ഒഴിവാക്കല്‍, അമിതമായ മദ്യപാനം ഉപേക്ഷിക്കല്‍ എന്നിങ്ങനെ പലതും ഇതുപോലെ തുല്യപ്രാധാന്യം അര്‍ഹിക്കുന്ന മറ്റ് സുപ്രധാന ഘടകങ്ങളാണ്.