ഓക്സിജന്‍ നില എന്നാല്‍ എന്താണ്?

 നിങ്ങളുടെ രക്തത്തിലുള്ള ഓക്സിജന്‍റെ അളവിനെയാണ് ഓക്സിജന്‍ നില എന്ന് പറയുന്നത്. നിങ്ങളുടെ ശരീരത്തിന്‍റെ കോശങ്ങള്‍, സംയുക്തകോശങ്ങള്‍, അവയവങ്ങള്‍ എന്നിങ്ങനെയുള്ള ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഓക്സിജന്‍ അനിവാര്യമാണ്. ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ നിങ്ങളുടെ ശരീരം ആശ്രയിക്കുന്നത് ഓക്സിജനെയാണ്. അതുകൊണ്ട് ശരിരത്തില്‍ ആരോഗ്യകരമായ ഓക്സിജന്‍ നിലവാരം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്.

ആരോഗ്യമുള്ള ഒക്സിജന്‍ നിലവാരം എന്നത് സാധാരണയായി 95 ശതമാനത്തിനും 100 ശതമാനത്തിനും ഇടയ്ക്കുള്ള പരിധിയിലാണ്. 90 ശതമാനത്തിലും കുറവാണെങ്കില്‍ അത് ഹൈപോസിമിയ എന്ന ശ്വാസകോശരോഗത്തിന്‍റെ ലക്ഷ്ണമാണ് കാണിക്കുന്നത്. രക്തത്തില്‍ മതിയായ അളവില്‍ ഓക്സിജന്‍ ഇല്ലാത്ത സ്ഥിതിയെയാണ് ഹൈപോസീമിയ എന്ന് വിളിക്കുന്നത്.

നിങ്ങളുടെ മനസ്ഥിതി, പുകവലി, വായു മലിനീകരണം, ചില രോഗാവസ്ഥകൾ എന്നിവയുൾപ്പെടെ നിങ്ങളുടെ ഓക്സിജന്‍റെ അളവിനെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. നിങ്ങളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഒരു മെഡിക്കൽ അവസ്ഥയുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ഓക്സിജന്‍റെ അളവിനെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും വൈദ്യചികിത്സയ്ക്ക് നിങ്ങള്‍ വിധേയമായിക്കൊണ്ടിരിക്കുകയാണെങ്കിൽ നിങ്ങളുടെ ഓക്സിജന്‍റെ അളവ് നിരീക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

നിങ്ങളുടെ ഓക്സിജന്‍റെ അളവ് നിരീക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗം പൾസ് ഓക്‌സിമീറ്റർ ഉപയോഗിക്കുക എന്നതാണ്. നിങ്ങളുടെ വിരലിൽ പിടിപ്പിക്കുന്ന, നിങ്ങളുടെ രക്തത്തിലെ ഓക്‌സിജന്‍റെ അളവ് അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരു ചെറിയ ഉപകരണമാണ് പൾസ് ഓക്‌സിമീറ്റർ. നിങ്ങളുടെ രക്തം പരിശോധിച്ച് ഡോക്ടര്‍ക്കും നിങ്ങളുടെ ഓക്സിജന്‍റെ തോത് അളക്കാന്‍ കഴിയും.

നിങ്ങളുടെ ഓക്സിജന്‍റെ അളവ് സംബന്ധിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ഒരു ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഓക്സിജന്‍റെ അളവ് ഏത് നിലയിലാണെന്നും ആരോഗ്യകരമായ രീതിയില്‍ ഓക്സിജന്‍റെ അളവ് നിലനിർത്തുന്നതിന് എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്ക് പറഞ്ഞുതരുന്നതിനും അവർക്ക് കഴിയും. നിങ്ങളുടെ ഏത് രോഗാവസ്ഥകളെയും എങ്ങിനെ കൈകാര്യം ചെയ്യണമെന്നും അവര്‍ക്ക് പറഞ്ഞ് തരാനാവും.

വിവിധ തരം ഓക്സിജന്‍ നിലകള്‍

ആർടീരിയൽ ഓക്സിജൻ

സാധാരണയായി ചികിത്സയുടെ പശ്ചാത്തലത്തിൽ നിരീക്ഷിക്കപ്പെടുന്ന ഒരു തരം ഓക്സിജൻ നില മാത്രമേ ഉള്ളൂ- അതാണ് ധമനികളിലെ ഓക്സിജൻ പൂരിതാവസ്ഥ (SaO2) അല്ലെങ്കിൽ ഓക്സിജൻ സാച്ചുറേഷൻ. ധമനികളിലെ രക്തത്തിലെ ഓക്സിജന്‍ ബന്ധിതമായ ഹീമോഗ്ലോബിന്‍റെ ശതമാനത്തിന്‍റെ അളവാണിത്. ഇത് ശരീരത്തിലെ കോശജാലങ്ങളിലേക്ക് വിതരണം ചെയ്യുന്ന ഓക്സിജന്‍റെ അളവ് പ്രതിഫലിപ്പിക്കുന്നു.

സാധാരണ ധമനികളിലെ ഓക്സിജൻ പൂരിതാവസ്ഥ 95-100% വരെയാണ്. 90% ൽ താഴെയുള്ള അളവ് ആശങ്കയ്ക്ക് കാരണമായേക്കാം, ഇത് ഹൈപ്പോക്സീമിയ പോലുള്ള ഒരു രോഗാവസ്ഥയുടെ സൂചനയാകാം. രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോക്സീമിയ. ഓക്സിജന്‍ അളവ് 80% ൽ താഴെയാകുന്നത് ജീവന് ഭീഷണിയായേക്കാം.

വ്യത്യസ്ത സന്ദർഭങ്ങളിൽ, ഓക്സിജന്‍റെ ഭാഗിക മർദ്ദം (PaO2) അല്ലെങ്കിൽ വായുവിലെ ഓക്സിജൻ സാന്ദ്രത (FiO2) എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള ഓക്സിജന്‍റെ അളവുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, വ്യക്തിഗത നിരീക്ഷണത്തിനോ ഓക്സിജന്‍റെ അളവ് ട്രാക്കുചെയ്യുന്നതിനോ ഇവ സാധാരണയായി ഉപയോഗിക്കാറില്ല.രക്തത്തിൽ അലിഞ്ഞുചേർന്ന ഓക്സിജന്‍റെ അളവിന്‍റെ അളവാണ് PaO2. ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങൾ കണ്ടുപിടിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് ഒരു ക്ലിനിക്കില്‍ ഇത് പലപ്പോഴും അളക്കുന്നത്. ഒരു വ്യക്തി ശ്വസിക്കുന്ന വായുവിലെ ഓക്‌സിജന്‍റെ സാന്ദ്രതയുടെ അളവുകോലാണ് FiO2. ഇത് സാധാരണയായി അനുബന്ധമായി ഓക്‌സിജൻ ആവശ്യമായി വരുന്ന ആശുപത്രികളോ വിമാനങ്ങള്‍ പോലുള്ള സംവിധാനങ്ങളിലോ ഉപയോഗിക്കുന്നു.

ഓക്സിജന്‍റെ അളവ് നിരീക്ഷിക്കുന്നത് എന്തുകൊണ്ട്?

MeduGo_Images_2_Oxygen Level

നിങ്ങളുടെ ഓക്സിജന്‍റെ അളവ് നിരീക്ഷിക്കുന്നത് പ്രധാനമാണ്, കാരണം നിങ്ങളുടെ ശരീരത്തിന് ശരിയായി പ്രവർത്തിക്കാൻ ഓക്സിജൻ വേണം. നിങ്ങളുടെ അവയവങ്ങൾക്കും കോശജാലങ്ങൾക്കും സാധാരണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനും തുടര്‍ച്ചയായി ഓക്സിജന്‍ ആവശ്യമാണ്.

ഹൈപ്പോക്സീമിയ എന്ന് വിളിക്കുന്ന ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറയുന്ന അവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നില്ലെങ്കിൽ, അത് ശ്വാസതടസ്സം, ആശയക്കുഴപ്പം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ, ഹൈപ്പോക്സീമിയ അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

നിങ്ങളുടെ ഓക്സിജന്‍റെ അളവ് നിരീക്ഷിക്കുന്നത് നിങ്ങളുടെ ശാരീരിക പ്രശ്നങ്ങൾ, കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായി മാറും മുമ്പ്, നേരത്തെ തന്നെ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഓക്‌സിജന്‍റെ അളവ് നിയന്ത്രിക്കാൻ നിങ്ങൾ നേരത്തെ നടത്തിയിരിക്കുന്ന ഏതെങ്കിലും മെഡിക്കൽ ചികിത്സ ഫലപ്രദമായിരുന്നോ എന്ന് നോക്കാനും ഓക്സിജന്‍റെ അളവ് നിരന്തരം പരിശോധിക്കുന്നത് നിങ്ങളെ സഹായിക്കും.

ശരീരത്തില്‍ ഓക്‌സിജന്‍ കുറയുന്ന റിസ്കുള്ളവരില്‍ ആസ്ത്മ അല്ലെങ്കില്‍ സിഒപിഡി പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, ചില ഹൃദ്രോഗങ്ങൾ ഉള്ളവർ, ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവര്‍ ഉൾപ്പെടുന്നു. നിങ്ങൾ ഈ വിഭാഗങ്ങളിൽ ഉള്‍പ്പെടുന്നവരെങ്കില്‍ , നിങ്ങളുടെ ഓക്സിജന്‍റെ അളവ് പരിശോധിക്കുന്നത് സുപ്രധാനമാണ്.

നിങ്ങളുടെ ഓക്സിജന്‍റെ അളവ് പരിശോധിക്കേണ്ടതുണ്ടോ എന്നും എത്ര തവണ നിങ്ങൾ അത് പരിശോധിക്കേണ്ടതുണ്ടെന്നുമുള്ള കാര്യത്തില്‍ നിങ്ങളുടെ ഡോക്ടര്‍ക്ക് നിങ്ങളെ സഹായിക്കാനാകും. നിങ്ങളുടെ ഓക്‌സിജന്‍റെ അളവുകള്‍ എങ്ങനെ മനസ്സിലാക്കണമെന്നും ഓക്‌സിജന്‍റെ അളവ് ആരോഗ്യകരമായ അളവില്‍ നിലനിർത്താന്‍ ആവശ്യമായ ചികിത്സകളോ വരുത്തേണ്ട ജീവിതശൈലിയിലെ മാറ്റങ്ങളോ നിര്‍ദേശിക്കാനും അവര്‍ക്ക് കഴിയും.

മെഡുഗോ ഉപയോഗിച്ച് ഓക്‌സിജൻ അളവുകള്‍ എടുക്കാം.

നിങ്ങളുടെ ആരോഗ്യനില അറിയാന്‍ നിങ്ങളുടെ ഓക്സിജൻ അളവുകള്‍ തുടര്‍ച്ചയായി പരിശോധിക്കേണ്ടത് പ്രധാനമാണ്- നിങ്ങള്‍ക്ക് ശ്വാസകോശസംബന്ധമായ അസുഖമുണ്ടെങ്കില്‍ അല്ലെങ്കിൽ നിങ്ങളുടെ ഓക്സിജന്‍ അളവിനെ ബാധിക്കുന്ന ഏതെങ്കിലും ചികിത്സയ്ക്ക് വിധേയമാകുകയാണെങ്കിൽ പ്രത്യേകിച്ചും.

പൾസ് ഓക്‌സിമീറ്ററുകൾ: നിങ്ങളുടെ വിരലിൽ പിടിപ്പിക്കാവുന്ന, നിങ്ങളുടെ ഓക്‌സിജൻ തോത് എത്രത്തോളമുണ്ടെന്ന് അളക്കുന്ന ഒരു ചെറിയ ഉപകരണമാണ് പൾസ് ഓക്‌സിമീറ്റർ. നിരവധി പള്‍സി ഓക്സിമീറ്റര്‍ മോഡലുകള്‍ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടി പരിശോധിക്കും. ചില പൾസ് ഓക്‌സിമീറ്ററുകൾക്ക് നിങ്ങളുടെ ഓക്സിജന്‍ അളവുകള്‍ സൂക്ഷിച്ചുവെയ്ക്കാനും നിങ്ങളുടെ ഓക്സിജന്‍ അളവുകളുടെ സ്വഭാവം എന്തെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും കഴിവുണ്ട്.

നിങ്ങളുടെ മെഡുഗോ ആപ്പിലെ ഈ റീ‍ഡിംഗുകള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഓക്‌സിജൻ അളവുകളില്‍ എന്തെങ്കിലും മാറ്റമുണ്ടോ, അത് പുതിയ എന്തെങ്കിലും സൂചനകള്‍ നല്‍കുന്നോ എന്നെല്ലാം തിരിച്ചറിയാൻ ഇത് സഹായകമാകും.

നിങ്ങളുടെ ഓക്‌സിജന്‍റെ അളവെടുക്കുമ്പോള്‍, എല്ലാ ദിവസവും ഒരേ സമയം അത് അളക്കുകയും നിങ്ങളുടെ ഡോക്ടര്‍ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങള്‍ ഡോക്ടറെ കാണുമ്പോള്‍ നിങ്ങളുടെ ഓക്സിജന്‍ അളവുകളും കാണിക്കണം. അതിലൂടെ ഡോക്ടര്‍ക്ക് അത് വിലയിരുത്താനും നിങ്ങളുടെ ഓക്സിജൻ അളവ് നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നൽകാനും കഴിയും.

നിങ്ങളുടെ ഓക്സിജന്‍റെ അളവ് പരിശോധിക്കുക എന്നത് നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ഭാഗം മാത്രമാണെന്ന് ഓർക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, സ്ഥിരമായ വ്യായാമം ചെയ്യുക, മാനസികസമ്മർദ്ദം നിയന്ത്രിക്കുക, പുകയില, അമിതമായ മദ്യപാനം എന്നിവ ഒഴിവാക്കുക എന്നിവയാണ് ആരോഗ്യ സംരക്ഷണത്തിനുള്ള മറ്റ് പ്രധാന ഘടകങ്ങൾ.