എന്താണ് ആര്‍ത്തവചക്രം?
സാധാരണയായി 12-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ ശരീരത്തിൽ സംഭവിക്കുന്ന മാസംതോറും സംഭവിക്കുന്ന പ്രക്രിയയാണ് ആർത്തവചക്രം. പ്രത്യുൽപാദന സംവിധാനത്തില്‍ സംഭവിക്കുന്ന ശാരീരിക മാറ്റങ്ങളുടെ തുടര്‍ച്ചയാണിത്; ഹോർമോണുകളുടെ സങ്കീർണ്ണമായ പരസ്പരപ്രവര്‍ത്തനത്തിലൂടെ ഇത് നിയന്ത്രിക്കപ്പെടുന്നു.
ആർത്തവചക്രം സാധാരണയായി 28-32 ദിവസം നീണ്ടുനിൽക്കും, എന്നിരുന്നാലും ചില സ്ത്രീകളിൽ ഇത് ഹ്രസ്വമോ ദീര്‍ഘമോ ആകാം. ആര്‍ത്തവചക്രത്തെ ഫോളിക്യുലർ ഘട്ടം, അണ്ഡോത്പാദനം, ല്യൂട്ടീൽ ഘട്ടം എന്നിവയുള്‍പ്പെടെ നിരവധി ഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്.
ഏകദേശം 14 ദിവസം നീണ്ടുനിൽക്കുന്ന ഫോളിക്യുലാർ ഘട്ടത്തിൽ, ഫോളിക്കിളിനെ ഉത്തേജിപ്പിക്കുന്ന ഹോർമോണും (FSH), ല്യൂട്ടിനൈസിംഗ് ഹോർമോണും (LH) പുറത്തുവിടുന്നതിലൂടെ ശരീരം അണ്ഡോത്പാദനത്തിന് തയ്യാറെടുക്കുന്നു. ഈ ഹോർമോണുകൾ അണ്ഡാശയത്തിലെ ഒരു ഫോളിക്കിളിന്റെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു, അതിൽ ഒരു അണ്ഡം ഉണ്ടാകും.
ഫോളിക്കിളിൽ നിന്ന് അണ്ഡം വിമുക്തമാവുകയും ഫാലോപ്യൻ ട്യൂബിലൂടെ സഞ്ചരിക്കുകയും ചെയ്യുമ്പോൾ അണ്ഡോത്പാദനം സംഭവിക്കുന്നു, ഇത് സാധാരണയായി ആര്‍ത്തവചക്രത്തിന്റെ 14-ാം ദിവസമാണ് സംഭവിക്കുക. അണ്ഡം ബീജവുമായി ചേര്‍ന്ന് ബീജസങ്കലനം സംഭവിക്കുകയാണെങ്കിൽ, അത് ഗർഭാശയത്തിൽ എത്തുകയും ഗർഭധാരണത്തിന് കാരണമാവുകയും ചെയ്യും.
അണ്ഡം ബീജവുമായി ചേര്‍ന്ന് ബീജസങ്കലനം നടന്നില്ലെങ്കിൽ, ശരീരം ല്യൂട്ടീൽ എന്ന ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഇത് ഏകദേശം 14 ദിവസത്തോളം നീണ്ടുനിൽക്കും. ഈ സമയത്ത്, അണ്ഡാശയത്തിലെ വിണ്ടുകീറിയ ഫോളിക്കിൾ, കോർപ്പസ് ല്യൂട്ടിയം എന്ന ഒരു രൂപത്തിലേക്ക് മാറും. ഇത് ഗർഭപാത്രത്തെ ഗർഭധാരണത്തിന് തയ്യാറാക്കാനായി പ്രൊജസ്റ്ററോൺ ഉത്പാദിപ്പിക്കുന്നു.
അണ്ഡം ബീജവുമായി ചേര്‍ന്ന് ബീജസങ്കലനം നടന്നില്ലെങ്കിൽ, കോർപ്പസ് ല്യൂട്ടിയം തകരുകയും പ്രൊജസ്റ്ററോണിന്റെ അളവ് കുറയുകയും ചെയ്യും. ഇത് ആർത്തവകാലത്ത് രക്തസ്രാവത്തിന്റെ രൂപത്തിൽ ഗർഭാശയ പാളി അടര്‍ത്തിക്കളയുന്നു. അങ്ങിനെ ഒരു പുതിയ ആർത്തവചക്രത്തിന് അത് തുടക്കമിടുന്നു.
വിവിധതരം ആർത്തവചക്രങ്ങള്‍
രണ്ട് പ്രധാന തരത്തിലുള്ള ആർത്തവചക്രങ്ങളുണ്ട്: ക്രമമായ ആർത്തവചക്രം, ക്രമരഹിതമായ ആർത്തവചക്രം.
രണ്ട് പ്രധാന തരത്തിലുള്ള ആർത്തവചക്രങ്ങളുണ്ട്: ക്രമമായ ആർത്തവചക്രം, ക്രമരഹിതമായ ആർത്തവചക്രം.
ക്രമമായ ആർത്തവചക്രം
ക്രമമായ ആർത്തവചക്രത്തിന്റെ സവിശേഷത ആർത്തവങ്ങൾക്കിടയിലുള്ള സ്ഥിരമായ ഇടവേളകളാണ്. ആർത്തവചക്രത്തിന്റെ സാധാരണ ദൈർഘ്യം 28 ദിവസമാണ്, എന്നാൽ 21 മുതൽ 35 ദിവസം വരെ ഇത് വ്യത്യാസപ്പെടാം. ക്രമമായ ആർത്തവചക്രമുള്ള സ്ത്രീകൾക്ക് അവരുടെ അടുത്ത ആർത്തവം എപ്പോൾ സംഭവിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയും. അവര്‍ക്ക് താരതമ്യേന സ്ഥിരതയുള്ള ആർത്തവപ്രവാഹം, ആര്‍ത്തവ ദൈർഘ്യം, ആര്‍ത്തവ ലക്ഷണങ്ങൾ എന്നിവ അനുഭവിക്കുകയും ചെയ്യാം.
രണ്ട് ആര്‍ത്തവചക്രങ്ങള്‍ക്കിടയിലുള്ള സമയങ്ങളില്‍ ഏറ്റിറക്കങ്ങളുണ്ടാകുമ്പോഴാണ് അതിനെ ക്രമവിരുദ്ധമായ ആര്‍ത്തവം എന്ന് വിളിക്കുന്നത്. രണ്ട് ആർത്തവങ്ങൾക്കിടയിലുള്ള ഇടവേള 7 മുതൽ 9 ദിവസം വരെ വ്യത്യാസപ്പെടാം. ഹോർമോൺ അസന്തുലിതാവസ്ഥ, മാനസികസമ്മർദ്ദം, ശരീരഭാരത്തിലെ മാറ്റം, ചില മരുന്നുകൾ, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ മൂലം ആർത്തവചക്രത്തിന്റെ ക്രമം തെറ്റാം. ക്രമരഹിതമായ ആർത്തവചക്രമുള്ള സ്ത്രീകൾക്ക് കൃത്യമായി തീയതി പറഞ്ഞുറപ്പിക്കാനാവാത്ത ആർത്തവം, കൂടിയതോ കുറഞ്ഞതോ ആയ രക്തസ്രാവം, ദീര്‍ഘമോ ഹ്രസ്വമോ ആയ ആർത്തവം, ഒരു ആര്‍ത്തവചക്രത്തില്‍ അടുത്ത ആര്‍ത്തവചക്രത്തിലേക്ക് എത്തുമ്പോഴേക്കും മാറിമറിയുന്ന ലക്ഷണങ്ങൾ എന്നിവ കാണപ്പെടുന്നു.
ക്രമവിരുദ്ധമായ ആര്‍ത്തവചക്രം

ആർത്തവചക്രം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട് ?
ആർത്തവചക്രം ശ്രദ്ധിക്കേണ്ടത് പ്രധാനമായതിന് നിരവധി കാരണങ്ങളുണ്ട്:
ഗർഭധാരണത്തിനുള്ള ആസൂത്രണം: ആർത്തവചക്രം എപ്പോഴെന്ന് അറിയുന്നത് സ്ത്രീകള്‍ക്ക് അവരുടെ ഗര്‍ഭധാരണത്തിന് സാധ്യതയുള്ള നാളുകള്‍ മനസ്സിലാക്കാൻ സഹായിക്കും. ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഗർഭിണിയാകാൻ സാധ്യതയുള്ള കാലഘട്ടമാണിത്. അണ്ഡോത്പാദനം എപ്പോൾ സംഭവിക്കുമെന്ന് അറിയുന്നതിനനുസരിച്ച് ലൈംഗികബന്ധം ആസൂത്രണം ചെയ്യാൻ സാധിക്കും. അത് സ്ത്രീകളില്‍ ഗർഭിണിയാകാനുള്ള സാധ്യത കൂട്ടാന്‍ സഹായിക്കും.
പ്രത്യുൽപാദന (കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനുള്ള) ആരോഗ്യം നിരീക്ഷിക്കൽ: ആർത്തവചക്രത്തിലെ മാറ്റങ്ങൾ പ്രത്യുൽപാദന((കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനുള്ള) ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം. ആർത്തവചക്രം കൃത്യമായി അടയാളപ്പെടുത്തുന്നത് കൂടുതൽ പരിശോധനകളും ചികിത്സയും ആവശ്യമായേക്കാവുന്ന അവരുടെ ആർത്തവചക്രത്തിലെ മാറ്റങ്ങളോ പ്രത്യേക ക്രമങ്ങളോ തിരിച്ചറിയാൻ സ്ത്രീകള്‍ക്ക് സഹായകരമാകും.
ആർത്തവ ലക്ഷണങ്ങൾ കൈകാര്യം ചെയ്യല്‍: മാംസപേശിയുടെ കോച്ചിവലി, വയറു വീര്‍ത്തുകെട്ടല്‍, മാനസികനിലയിലെ മാറ്റങ്ങൾ എന്നിവ പോലുള്ള ആർത്തവ ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ഈ ലക്ഷണങ്ങൾ എപ്പോൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിയാൻ ആർത്തവചക്രം കൃത്യമായി അടയാളപ്പെടുത്തുന്നതിലൂടെ സാധിക്കും.
ഗുരുതരമായ അവസ്ഥകൾ കൈകാര്യം ചെയ്യല്‍: എൻഡോമെട്രിയോസിസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) പോലുള്ള വിട്ടുമാറാത്ത അവസ്ഥകളുള്ള സ്ത്രീകൾ ആർത്തവചക്രം കൃത്യമായി അടയാളപ്പെടുത്തിവെയ്ക്കുന്നത് അവരുടെ രോഗലക്ഷണങ്ങളും ചികിത്സാ പദ്ധതികളും മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാൻ സഹായകരമായേക്കാം.
സ്ത്രീകളെ അവരുടെ ആർത്തവചക്രം ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന നിരവധി സാമഗ്രികൾ ഇപ്പോള്‍ ലഭ്യമാണ്, ആര്ത്ത ചക്രം കൃത്യതയോടെ പിന്തുടരുന്ന ആപ്പുകൾ, ആർത്തവ കലണ്ടറുകൾ, ശരീരത്തില്‍ ധരിക്കാവുന്ന ഉപകരണങ്ങൾ എന്നിവ ഇതില്‍ ഉൾപ്പെടും. അവരുടെ ആർത്തവചക്രം കൃത്യമായി പിന്തുടരുന്നതിലൂടെ, സ്ത്രീകൾക്ക് അവരുടെ ശരീരത്തെ നന്നായി മനസ്സിലാക്കാനും അവരുടെ പ്രത്യുത്പാദനപരമായ (കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള) ആരോഗ്യവും പൊതുആരോഗ്യവും നിയന്ത്രിക്കാനും സാധിക്കും.
മെഡുഗോ ആപ് ഉപയോഗിച്ച് ആർത്തവചക്രം കൃത്യമായി പിന്തുടരേണ്ടത് എന്തുകൊണ്ട് ?
പരമ്പരാഗതരീതിയില്‍ പേപ്പറില്‍ ആര്‍ത്തവചക്രം അടയാളപ്പെടുത്തിവെയ്ക്കുന്ന രീതികളേക്കാൾ മെഡുഗോ ആപ് ഉപയോഗിച്ച് ആർത്തവചക്രം പിന്തുടരുന്നതിന് നിരവധി ഗുണങ്ങളുണ്ട്:
സൗകര്യം: മെഡുഗോ ആപ് ഉപയോഗിച്ച്, സ്ത്രീകൾക്ക് അവരുടെ സ്മാർട്ട്ഫോണോ ടാബ്ലെറ്റോ വഴി അവരുടെ ആർത്തവചക്രം കൃത്യമായി പിന്തുടരാന് കഴിയും. ഇത് അടയാളപ്പെടുത്താന്‍ ഒരു കലണ്ടറോ ജേണലോ എടുക്കുന്നതിനേക്കാള്‍ സൗകര്യപ്രദമാണ്. കൂടാതെ, നിങ്ങള്‍ ലോകത്തിന്റെ ഏത് കോണിലായാലും അവിടെ മെഡുഗോ ആപ് ലഭ്യമാകും. ഇത് നിങ്ങള്‍ എവിടെയായിരുന്നാലും ആർത്തവചക്രം പിന്തുടരുന്നതിനെ എളുപ്പമാക്കുന്നു.
വ്യക്തിഗതമാക്കൽ: രോഗലക്ഷണങ്ങൾ, ലൈംഗിക പ്രവർത്തനം, മരുന്നുകൾ എന്നിവ പോലുള്ള അധിക വിവരങ്ങള്‍ കൂടി അപ്പപ്പോള്‍ ചേര്‍ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫീച്ചര്‍ മെഡുഗോ ആപില്‍ ഉടൻ വരും. ഇത് ആര്‍ത്തവചക്രം മെഡുഗോ ആപ് വഴി പിന്തുടരുന്നത് കൂടുതല്‍ വ്യക്തിഗതമാക്കാനും ആർത്തവചക്രത്തിലെ ചില സവിശേഷക്രമങ്ങളെക്കുറിച്ചും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും കൂടുതൽ ഉൾക്കാഴ്ച നൽകാനും സഹായിക്കും.
കൃത്യമായ വിവരങ്ങള്‍: വരാനിരിക്കുന്ന ആര്ത്തവചക്രങ്ങളെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങൾ, അണ്ഡോത്പാദന തീയതികൾ, ഗര്‍ഭധാരണത്തിനുതകുന്ന ദിവസങ്ങള്‍ തുടങ്ങിയ സ്ഥിതിവിവരക്കണക്കുകളും അതിനൊപ്പം ശേഖരിച്ച വിവരങ്ങളുടെ വിശകലനവും മെഡുഗോ ആപ് വാഗ്ദാനം ചെയ്യുന്നു. ഗർഭം ധരിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് അല്ലെങ്കിൽ അവരുടെ ആർത്തവചക്രവും ആരോഗ്യവും നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിവരങ്ങൾ ഉപയോഗപ്രദമാകും.
സ്വകാര്യത: മെഡുഗോ ആപ് ഉപയോക്താവിന് സ്വകാര്യതയും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു, കാരണം ആര്‍ത്തവചക്രം സംബന്ധിച്ചുള്ളതും മറ്റുമായ വിവരങ്ങള്‍ ഉപയോക്താവിന് മാത്രമേ കാണാനും ഉപയോഗിക്കാനും സാധിക്കൂ. ആർത്തവചക്രം സംബന്ധിച്ച വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ അസ്വസ്ഥതയുള്ള സ്ത്രീകളെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്.
മൊത്തത്തിൽ ആർത്തവചക്രം പിന്തുടരാന് സഹായിക്കുക വഴി മെഡുഗോ ആപ് സ്ത്രീകൾക്ക് അവരുടെ ആർത്തവചക്രം നിരീക്ഷിക്കാനും അതിലെ സവിശേഷക്രമങ്ങള് മനസ്സിലാക്കാനും അവരുടെ പ്രത്യുത്പാദന (ഗര്‍ഭം ധരിക്കാനും കുഞ്ഞുങ്ങളെ പ്രസവിക്കാനുമുള്ള) ആരോഗ്യസംബന്ധമായ ഉൾക്കാഴ്ചകൾ നേടാനുമുള്ള എളുപ്പമായ, സൗകര്യപ്രദമായ വഴി പറഞ്ഞു തരുന്നു.